ലണ്ടന്‍: കുട്ടികള്‍ അനിയന്ത്രിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതും തുടര്‍ച്ചയായി അശ്ളീല ദൃശ്യങ്ങള്‍ കാണുന്നതും ഭാവിയില്‍ അവരെ ലൈംഗിക കുറ്റവാളികളാക്കി മാറ്റാന്‍ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ കഴിഞ്ഞ വര്‍ഷം 6800 ലേറെ ബലാത്സംഗക്കേസുകളില്‍ പ്രതികളായിക്കഴിഞ്ഞെന്ന റിപ്പോര്‍ട്ടും ഇതിനു തെളിവാണ്.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൂടുതലും പ്രതിക്കൂട്ടിലുള്ളത് കൗമാരപ്രായക്കാരാണ്. 2022ല്‍ 6813 ബലാത്സംഗക്കേസുകളും 8,020 ലൈംഗികാതിക്രമമങ്ങളും കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 15,534 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി സ്വന്തം ഫോണുകളില്‍ അശ്ളീല ചിത്രങ്ങള്‍ കാണുന്ന കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സാധാരണ സ്വഭാവം പോലെ ആയി മാറിയിരിക്കുകയാണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അവലോകനത്തില്‍ വ്യക്തമാകുന്നു.
2013നെ അപേക്ഷിച്ച് കുട്ടികള്‍ പ്രതികളാകുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ നിരക്ക് 400 ശതമാനമാണ് വര്‍ധിച്ചത്. റിപ്പോര്‍ട്ട് ചെയ്ത ഇത്തരം കേസുകളില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതി നാലു വയസുകാരനാണ്. തന്റെ സഹോദരിയുടെ മോശമായ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതാണ് നാലുവയസുകാരനെ ‘പ്രതി’യാക്കിയത്.
14 വയസുള്ള കുട്ടികളാണ് കൂടുതലായാലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും 12നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കെല്ലാം സ്വന്തം സ്മാര്‍ട്ഫോണുമുണ്ട്. അതുപോലെ അഞ്ച് വയസിനും ഏഴ് വയസിനുമിടയില്‍ പ്രായമുള്ള 83 ശതമാനം കുട്ടികള്‍ക്കും ടാബ്ലറ്റുണ്ട്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.