കൊച്ചി:സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പലായ എം വി ഇമാൻ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കൊച്ചിയിൽ നിന്നും 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
കപ്പലിൽ നിന്നും അപായ സന്ദേശം സ്വീകരിച്ചെത്തിയ ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് സുമിത്ര കടൽകൊളളക്കാർക്ക് മുന്നറിയിപ്പ് നൽകി. യുദ്ധകപ്പലിലെ ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഗിച്ച് രക്ഷാദൗത്യം നടത്തി. കപ്പലിലെ 17 ജീവനക്കാരും സുരക്ഷിതരാണെന്നും കടൽ കൊള്ളക്കാർ കപ്പൽ വിട്ടതായും നാവിക സേന അറിയിച്ചു.