ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ബംഗാളിലും അനുമതി നിഷേധിച്ചു. 31 ന് മാല്‍ദ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് അനുമതി തേടിയിരുന്നു. ഈ അപേക്ഷയാണ് ബംഗാള്‍ സര്‍ക്കാര്‍ തള്ളിയത്. മമത ബാനര്‍ജി മാല്‍ദയില്‍ എത്തുന്നുണ്ടെന്ന് കാണിച്ചാണ് നടപടി.
അതേസമയം നിതീഷ് കുമാറിന്റെ കൂടൂമാറ്റത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ഇന്നും നാളെയും ബിഹാറില്‍ പര്യടനം നടത്തും. ഇന്ത്യ മുന്നണി പാര്‍ട്ടി നേതാക്കള്‍ യാത്രയിലെത്തുമെന്നാണ് പ്രതീക്ഷ.