വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൽ നിന്നു വിവാഹ മോചനം നേടിയ മക്കൻസി സ്കോട്ട് ബില്യൺ കണക്കിനു ഡോളറിന്റെ ആമസോൺ ഓഹരികൾ വിറ്റഴിക്കുന്നതായി റിപ്പോർട്ട്. 2019ൽ ബെസോസുമായി പിരിഞ്ഞ സ്കോട്ട് 2023ൽ വിട്ട 65.3 മില്യൺ ഓഹരികളുടെ മൂല്യം $10 ബില്യൺ വരുമെന്നു സി എൻ എൻ പറയുന്നു. 

വിവാഹമോചനം തീർപ്പായപ്പോൾ സ്‌കോട്ടിനു 19.7 മില്യൺ ഓഹരികൾ ലഭിച്ചു. ആമസോണിന്റെ മൊത്തം ഓഹരികളുടെ 4%. ലോകത്തെ ഏറ്റവും സമ്പന്നയായ വനിതയായി അവർ. അതിനു ശേഷം വിറ്റ ഓഹരികളിൽ നിന്നു ബില്യൺ കണക്കിനു ഡോളറുകൾ അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകി. 
സ്കോട്ടിന്റെ ഓഹരികൾ ബെസോസ് കരാറനുസരിച്ചു എസ് ഇ സിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു കൈയിലുളള 11.5 ഓഹരിയും റിപ്പോർട്ടിൽ വെളിപ്പെടുത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *