ജൂത- ഇസ്‌ലാം- ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പുണ്യനഗരമായി കണക്കാക്കപ്പെടുന്ന ,24 മണിക്കൂറുകളും ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികളാൽ നിബിഢമായിരുന്ന യെരുശലേം നഗരം നിശബ്ദമായിട്ട് ഇന്ന് 111 ലധികം ദിനങ്ങൾ പിന്നിടുകയാണ്..
ഹോട്ടലുകൾ,ഷോപ്പുകൾ ,റെസ്റ്ററന്റുകൾ ഒക്കെ അതിഥികളെക്കാത്ത് ശൂന്യമായി നിലകൊള്ളുന്നു. പൊയ്‌പ്പോയ നല്ല ദിനങ്ങൾ ഓർത്തുകൊണ്ട് ഷോപ്പുടമകൾ കടകൾക്കുവെളിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. നല്ല ഒരു നാളെക്കായി …
ഇക്കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ്, ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനുശേഷം യെറുശലേമിലും സ്ഥിതി ഗതികൾ ആകെ മാറിമറിഞ്ഞു.
മൂന്നുമതസ്ഥരും സൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ‘സിറ്റി ഓഫ് ജോയ്’ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്റെ വിജനമായ വീഥികൾ പോലും നിശബ്ദം കണ്ണീർവാർക്കുന്ന പ്രതീതിയാണ്..