ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ  ജിദ്ദ കെ.എം.സി.സി ഏറനാട്  മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ, ട്രഷറർ  കെ സി മൻസൂർ, അരീക്കോട്,  ഉപദേശക സമിതിചെയർമാൻ, അഷ്‌റഫ് കിഴുപറമ്പ്, സുനീർ എക്കാപറമ്പ് ഒർഗനൈസിംഗ്‌ സെക്രട്ടറി എന്നിങ്ങനെ   പ്രധാന ഭാരവാഹികളായിട്ടാണ് കമ്മിറ്റി നിലവിൽ വന്നത്. അബ്ദു റഹിമാൻ തങ്ങൾ, ഫിറോസ് ആര്യൻ തൊടിക എന്നിവർ വൈസ് ചെയർമാൻ മാരാണ്.
സലീം കിഴുപറമ്പ്‌, ബക്കർ കുഴിമണ്ണ, റഷീദ് എക്കാപറമ്പ്, സലാം കെ വി കാവനൂർ, മുഹമ്മദ് അലി അരീക്കോട്, ഫറൂഖ് ഉറങ്ങാട്ടരി, അനസ് ചാലിയാർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.
മുഹമ്മദ് സൈതലവി കപ്പൂർ, (വെൽഫയർ) അബൂബക്കർ എടവണ്ണ (പബ്ലിക് റിലേഷൻ) അബ്ദു സമദ് തച്ചണ്ണ, മുഹമ്മദ് കെ സി കാവനൂർ,’അബൂബക്കർ കടുങ്ങല്ലൂർ എന്നിവർ സെക്ടറിമാരുമായിട്ടാണ് 2024 – 2027 വർഷത്തേയ്ക്ക് നിലവിൽ വന്നത് .     ഷറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ഏറനാട് മണ്ഡലം കൗൺസിൽ യോഗത്തിൽ മണ്ഡലത്തിലെ കൗൺസിലർമാർക്ക് പുറമെ സൗദി നാഷണൽ കെ എം സി സി , ജിദ്ദ സെൻട്രൽ കെ എം സി സി , മലപ്പുറം ജില്ലാ കെ എം സി സി നേതാക്കൾ പങ്കെടുത്തു. അഷ്‌റഫ് കിഴുപറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈദ് അലവി പി കുഴിമണ്ണ റിപ്പോർട്ട് അവതരിപ്പിച്ചു, ജലാൽ തേഞ്ഞിപാലം, (മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്,  ഇല്യാസ് കല്ലിങ്ങൽ (മലപ്പുറം ജില്ലാ സെക്രട്ടറി ) എന്നിവർ സംഘടനാ തെരഞ്ഞെടുപ്പ്  നിയന്ത്രിച്ചു. സൈദലവി പി അവതാരകനും, കെ വി സലാം അനുവാദകനുമായിട്ടുള്ള പാനൽ ഐക്യകണ്ടേന കൗൺസിൽ സ്വീകരിക്കുകയായിരുന്നു, പരിപാടിയിൽ വിവിധ പഞ്ചയാത്ത് നേതാക്കൾ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൊയ്‌ദീൻ കുട്ടി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *