തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സി.ആര്‍.പി.എഫിനെ സുരക്ഷയ്ക്കായി നിയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് സംസ്ഥാനത്തിന് കൈമാറി.
ഇസ്ഡ് പ്ലസ് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി സി.ആര്‍.പി.എഫിനെ നിയോഗിക്കുന്നെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഇതോടെ രാജ്ഭവന്റെ സുരക്ഷ പോലീസും- സി.ആര്‍.പി.എസും ചേര്‍ന്ന് നല്‍കും.
നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പോലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനിക്കുക.