മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പുത്തന്‍ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചുള്ളന്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ദുബായില്‍ ഒരു സൂഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയതാണ് താരം. എംഎ യുസഫ് അലിയും വിവാഹ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്.
നല്ല സ്‌റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷര്‍ട്ടിനും ഒപ്പം സില്‍വര്‍ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ സ്റ്റൈല്‍ ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നതാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
My Boss ❤️👑@mammukka #Mammootty#latest pic.twitter.com/jLu8cCs29I
— Bishr Mhd (@BishrMhd) January 28, 2024