കടുത്തുരുത്തി :കേരള വാട്ടർ അതോറിറ്റി കടുത്തുരുത്തി സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള കടുത്തുരുത്തി, കല്ലറ, കാണക്കാരി, മാഞ്ഞൂർ, കിടങ്ങൂർ, കട പ്ലാമറ്റം, മരങ്ങാട്ടുപള്ളി, മുളക്കുളം, വെള്ളൂർ, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിലെ വാട്ടർ ചാർജ്ജ് കുടിശ്ശികയുള്ളതും, പ്രവർത്തനരഹിതമായ മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാത്തതും, കുടിവെള്ള മോഷണം നടത്തുന്നതുമായ ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതാണ്.
ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷ ഓൺലൈനായി http://bplapp.kwa.kerala.gov.in/ വഴി ജനുവരി 31 വരെ അപേക്ഷിക്കാവുന്നതാണ്. ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിന് വാട്ടർ ചാർജ്ജ് കുടിശ്ശികയുള്ള ഉപഭോക്താക്കൾ കുടിശ്ശിക അടയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നതാണെന്ന് അസി. എക്സി. എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി, പിഎച്ച് സബ് ഡിവിഷൻ കടുത്തുരുത്തി അറിയിച്ചു.