കൂറ്റനാട്: ഗുജറാത്ത് കലാപത്തിലെ ഇര ബൽക്കീസ് ബാനുവിന് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ സി.പി ഐ എം പി ബി അംഗം സുഭാഷിണി അലിക്ക് സിപിഐ എം തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് വെച്ച് സ്വീകരണം നൽകി.
തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സുഭാഷിണി അലിയെ ഷാളണിയിച്ച് സ്വീകരിച്ചു.
സി.പി ഐ എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി മമ്മിക്കുട്ടി ജില്ലാ കമ്മിറ്റിയംഗം പി.എൻ മോഹനൻ, തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന തുടങ്ങിയവർ സംസാരിച്ചു.