ഡൽഹി: സ​ഖ്യ​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ആ​വ​ശ്യം. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ ഘ​ട​ക​ങ്ങ​ളാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും ഒ​റ്റ​യ്ക്ക് ജ​യി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​മു​ണ്ടാ​ക്കി പ​ര​മാ​വ​ധി സീ​റ്റ് നേ​ടാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​രോ സം​സ്ഥാ​ന​ത്തെ​യും രാ​ഷ്‌​ട്രീ​യ സ്ഥി​തി​ഗ​തി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു സം​വി​ധാ​ന​വും കേ​ന്ദ്ര ക​മ്മി​റ്റി ച​ര്‍​ച്ച ചെ​യ്തു. പാ​ര്‍​ട്ടി​ക്കും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്കും സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ സീ​റ്റു​ക​ൾ നേടാ​ന്‍ പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​ക​ള്‍ വേ​ണം, ച​ര്‍​ച്ച​ക​ള്‍​ക്ക് പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​ക​ണം.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നും പ​ര​മാ​ധി സീ​റ്റു​ക​ള്‍ നേ​ടി​യാ​ല്‍ മാ​ത്ര​മേ ദേ​ശീ​യ ത​ല​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വൂ. ഇ​ത് ഉ​ള്‍​ക്കൊ​ണ്ടു കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി ശ്ര​ദ്ധി​ക്ക​ണം.
ത​മി​ഴ്നാ​ട്ടി​ലെ ചി​ല സീ​റ്റു​ക​ളി​ല്‍ ഡി​എം​കെ​യു​മാ​യി സ​ഖ്യ​ത്തി​ലാ​യാ​ല്‍ വി​ജ​യി​ക്കാ​നാ​കും. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും സീ​റ്റു​ക​ള്‍ നേ​ട​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും യോ​ഗം വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed