ഡബ്ലിന്‍ :ഐക്യരാഷ്ട്രസഭയ്ക്ക് നേരെ കനത്ത ആരോപണം ഉന്നയിച്ച് പ്രമുഖരാജ്യങ്ങള്‍. ഹമാസ് ഭീകരരെ സഹായിച്ചുവെന്നാരോപിച്ചാണ് ഓസ്‌ട്രേലിയ, ഇറ്റലി, ഫിന്‍ലന്‍ഡ്, കാനഡ യു എസ്, യു കെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു എന്‍ ഏജന്‍സിയ്ക്കുള്ള ധനസഹായം നിര്‍ത്തി. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ല്യു എയുടെ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
ഗാസയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും യു എന്‍ ആര്‍ ഡബ്ല്യു എയെ വിലക്കണമെന്നും യൂ എന്‍ ഏജന്‍സിയുടെ കള്ളത്തരം കണ്ടുപിടിച്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേ സമയം യു എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തുന്നതിന് ഇപ്പോള്‍ അയര്‍ലണ്ടിന് പദ്ധതിയില്ലെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി. ഏതാനും രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ഐറിഷ് വിദേശകാര്യമന്ത്രി കൂടിയായ മാര്‍ട്ടിന്‍.
കഴിഞ്ഞവര്‍ഷം 18 മില്യണ്‍ യൂറോയാണ് അയര്‍ലണ്ട്് ഏജന്‍സിക്ക് നല്‍കിയത്. അത് ഈ വര്‍ഷവും തുടരുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഹമാസിനെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് ഫിനാഫാള്‍ അടക്കമുള്ള അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴും സ്വീകരിക്കുന്നത്.ഫിനാഫാളിന്റെ നേതാവാണ് മീഹോള്‍ മാര്‍ട്ടിന്‍.ലേബര്‍ പാര്‍ട്ടി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, സിന്‍ ഫെയ്ന്‍ എന്നിവ അടക്കമുള്ള പാര്‍ട്ടികള്‍ക്കെല്ലാം പാലസ്തീന്‍ അനുകൂല നിലപാടാണുള്ളത്. അയര്‍ലണ്ടിലെ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഹമാസ് പാലസ്തീന്‍ അനുകൂല വാര്‍ത്തകള്‍ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധാരാണയില്‍ ആഴ്ത്തുന്ന നിലപാടുള്ളവരാണ്.
നഗരങ്ങളില്‍ ഇസ്രായേല്‍ വിരുദ്ധ പ്രകടനം നടത്തുന്നതിന് ഒരു പ്രത്യേക ഗ്രൂപ്പ് ഇവര്‍ക്ക് പിന്തുണയും നല്‍കുന്നുണ്ട്.ഇസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് സ്ഥിരമായി എത്തുന്നതും ഇവര്‍ തന്നെയാണ്. ഖത്തറില്‍ നിന്നും, കുവൈറ്റില്‍ നിന്നുമടക്കമുള്ള ഫണ്ടിംഗ് യൂറോപ്പിലെ മതവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇവരെ എതിര്‍ക്കുന്ന ലെഫ്റ്റ് വിംഗിന്റെ ആരോപണം.
ഹമാസിനെ സഹായിച്ച ജീവനക്കാരെ സസ്പെന്റ് ചെയ്തെന്ന് യു എന്‍ ആര്‍ ഡബ്ല്യു എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി അറിയിച്ചിരുന്നു. യു എന്‍ സെക്രട്ടറി ജനറലും കുറ്റമറ്റ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇവരുടെ വാക്കുകള്‍ക്ക് അയര്‍ലണ്ട് വില കല്‍പ്പിക്കുന്നുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ഭീകരതയോട് ഒരു വിധ വിട്ടുവീഴ്ചയും അയര്‍ലണ്ടിനുണ്ടാകില്ലെന്നും മാര്‍ട്ടിന്‍ പറയുന്നുണ്ട്.
യു എന്‍ ആര്‍ ഡബ്ല്യു എയുടെ 13,000 ജീവനക്കാരാണ് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.2.3മില്യണ്‍ ആളുകള്‍ക്കാണ് ഇവര്‍ ജീവന്‍ രക്ഷാ സഹായം നല്‍കിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഏജന്‍സിയുടെ 100 ലധികം ജീവനക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അറബ് -ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് 1949ലാണ് ഈ ഏജന്‍സി തുടങ്ങിയത്. കുട്ടികളുടെ പഠനം,പ്രാഥമികാരോഗ്യ സംരക്ഷണം, മാനുഷികസഹായം എന്നിവയാണ് ഈ ഏജന്‍സി നല്‍കുന്നത്.
ഗാസയ്ക്ക് പുറമേ വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ,ലെബനോണ്‍ എന്നിവിടങ്ങളിലും ഏജന്‍സി സഹായം നല്‍കുന്നുണ്ട്. ഇവരില്‍ ഒരു വിഭാഗമാണ് ഇസ്രായേലിനെതിരെ മത ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് യൂ എന്‍ തന്നെ സമ്മതിച്ചിരിക്കുന്നത്.
അതേ സമയം യു എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തുന്നതിന് ഇപ്പോള്‍ അയര്‍ലണ്ടിന് പദ്ധതിയില്ലെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.ഏതാനും രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ഐറിഷ് വിദേശകാര്യമന്ത്രി കൂടിയായ മാര്‍ട്ടിന്‍