ബഹ്‌റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈന്‍ ഫുഡ് ലവ്വേഴ്സ് വണ്‍ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്റിനിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ് ഗാര്‍ഡനില്‍ അവസാനിപ്പിച്ചു. മുതിര്‍ന്നവരും കുട്ടികളുമായി 60 അംഗങ്ങള്‍ ട്രിപ്പില്‍ പങ്കെടുത്തു.
ഗ്രാന്‍ഡ് മോസ്‌ക്, ബഹ്റൈന്‍ ഫോര്‍ട്ട്, ദുമിസ്താന്‍ ബീച്ച്, കര്‍സകാന്‍ ഫോറസ്റ്റ്, ഡ്രാഗണ്‍ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡല്‍ ചര്‍ച്ച്, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ട്രിപ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു.
ഗ്രൂപ്പ് അഡ്മിന്‍മാരായ ഷജില്‍ ആലക്കല്‍, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാര്‍, രശ്മി അനൂപ് എന്നിവര്‍ ട്രിപ്പിനെ നിയന്ത്രിച്ചു. ഇത്തരത്തിലൊരു ട്രിപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയും സ്‌നേഹവും ബഹ്റൈന്‍ ഫുഡ് ലവ്വേഴ്സ് അഡ്മിന്‍ പാനല്‍ അറിയിച്ചു.
– റിപ്പോര്‍ട്ട്: ഷജില്‍ ആലക്കല്‍