പട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ന് ‘സൂപ്പർ സൻഡേ’യാണ്. ഒൻപതാം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.
ഇന്ന് ഒമ്പത് മണിക്ക് ബിഹാറിലെ ബിജെപി എംപിമാരും എംഎൽഎമാരും യോഗം ചേരും. അതിനു പിന്നാലെ രാവിലെ 10 മണിക്ക് ജെഡിയു നിയമസഭാ കക്ഷി യോഗം ചേരും. തുടർന്ന് 11 മണിക്ക് പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത് പരിപാടി നടക്കും.
തുടർന്ന് ബിജെപി എംഎൽഎമാർ നിതീഷിൻ്റെ വസതിയിലേക്ക് പോകണം. ജെഡിയുവിൻ്റെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് സൂചനകൾ. അതിനു ശേഷം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ തീരുമാനമുണ്ടാകുമെന്നും കരുതപ്പെടുന്നു. 
അതിന് ശേഷം ജെഡിയു, ബിജെപി എംഎൽഎമാരുടെ സംയുക്തയോഗം നടക്കും. തുടർന്ന് നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ബിജെപി എംഎൽഎമാരോട് തിങ്കളാഴ്ച വൈകുന്നേരം വരെ പട്‌നയിൽ തങ്ങാൻ ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *