അറ്റ്ലാന്റ: ജോർജിയയിൽ ഒരു കൺവീനിയൻസ് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥി വിവേക് സൈനി (25)യെ ഭാവനരഹിതനായ ഒരാൾ (ഹോംലെസ്സ്) ചുറ്റിക കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സൈനിയും സ്റ്റോറിലെ മറ്റ് ജീവനക്കാരും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സഹായിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.
ജനുവരി 18 ന് രാത്രി ആയിരുന്നു സംഭവം. ലിത്തോണിയയിലെ ഷെവ്‌റോൺ ഫുഡ് മാർട്ടിൽ വെച്ച് ചുറ്റികകൊണ്ട് വിവേകിനെ ആക്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
ഫുഡ് മാർട്ടിലെ തൊഴിലാളികൾ ജനുവരി 14 വൈകുന്നേരം മുതൽ 53 കാരനായ ജൂലിയൻ ഫോക്ക്നർ എന്ന് ഭവനരഹിതനെ സ്റ്റോറിൽ വരാനും അവിടെ ഇരിക്കാനും അനുവദിച്ചതായി ഡബ്ല്യുഎസ്ബി-ടിവി റിപ്പോർട്ട് ചെയ്തു. ‘അയാൾ ഞങ്ങളോട് ചിപ്‌സും കോക്കും ആവശ്യപ്പെട്ടു. വെള്ളം ഉൾപ്പെടെ എല്ലാം ഞങ്ങൾ നൽകി,’ ഷെവ്‌റോണിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
രണ്ട് ദിവസം അയാൾക്ക് സഹായങ്ങൾ നൽകി. ‘അയാൾ ഒരു പുതപ്പ് കിട്ടുമോ എന്ന് ചോദിച്ചു, പുതപ്പുകൾ ഇല്ലെന്ന് ഞാൻ പറഞ്ഞു. പകരം ഒരു ജാക്കറ്റ് നൽകി. അയാൾ സിഗരറ്റും വെള്ളവും എല്ലാം ചോദിച്ച് അകത്തും പുറത്തും നടക്കുകയായിരുന്നു,’ ജീവനക്കാരൻ പറഞ്ഞു.
‘തണുപ്പാണെന്ന് ഞങ്ങൾക്കറിയാവുന്നതിനാൽ ഞങ്ങൾ അയാളോട് പുറത്തിറങ്ങാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.’
എന്നാൽ രണ്ട് ദിവസത്തിന് ശേഷം രാത്രി സൈനി, ഫോക്ക്നറോട് സ്ഥലം വിടാൻ പറഞ്ഞതായി ഡബ്ല്യുഎസ്ബി-ടിവി റിപ്പോർട്ട് ചെയ്തു. പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും പറഞ്ഞു.
അതിനു ശേഷം സെയ്‌നി വീട്ടിലേക്ക് പോകുമ്പോൾ പുറകെ ചെന്ന ഫോക്‌നർ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
‘ആദ്യം പുറകിൽ നിന്ന് അടിച്ചു. തുടർന്ന് മുഖത്തും തലയിലും ഏകദേശം 50 തവണ അടിച്ചു,’ ജീവനക്കാരൻ കൂട്ടിച്ചേർത്തു.
പോലീസ് എത്തുമ്പോഴും ഫോക്ക്നർ ചുറ്റികയും പിടിച്ച് ഇരയുടെ മുകളിൽ നിൽക്കുകയായിരുന്നു. ചുറ്റിക താഴെയിടാൻ പോലീസ് നിർദ്ദേശം നൽകി. അതയാൾ അനുസരിച്ചു.
അടുത്തിടെ എംബിഎ ബിരുദം നേടിയ സെയ്നി സ്റ്റോറിനുള്ളിൽ താനെന്ന മരിച്ചതായി ഡബ്ല്യുഎസ്ബി-ടിവി റിപ്പോർട്ട് ചെയ്തു.
കൊലപാതകം, സ്വത്ത് കൈകടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഫോക്‌നറീ ജയിലിലാക്കിയത്.