കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംഗീത, ആഘോഷ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍ വലിക്കുന്നു. ഇതെ തുടര്‍ന്ന് ഫെബ്രുവരി ഒന്ന് മുതല്‍ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത പരിപാടികള്‍ അരങ്ങേറും.
കുവൈത്ത് അരീന ഹാളില്‍ ഫെബ്രുവരി ഒന്നിന് അറബ് കലാകാരനായ മുഹമ്മദ് അബ്ദോയുടെ കച്ചേരി പൊതുജനങ്ങള്‍ക്കായി അരങ്ങേറുമെന്ന് റൊട്ടാന കമ്പനി പ്രഖ്യാപിച്ചു.
ഫെബ്രുവരി രണ്ടിന് നടക്കുന്ന രണ്ടാമത്തെ സംഗീത കച്ചേരിയില്‍ ഗള്‍ഫ് ഗിറ്റാറിസ്റ്റ് നവലും ആര്‍ട്ടിസ്റ്റ് മുത്രിഫ് അല്‍ മുത്രിഫും പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റ് വില്പന നാളെ മുതല്‍ ആരംഭിക്കുമെന്ന് റൊട്ടാന അധികൃതര്‍ അറിയിച്ചു.
ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ ആണ് രാജ്യത്ത് സംഗീത, ആഘോഷ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതെ തുടര്‍ന്ന് നിരവധി മലയാളി സംഘടനകള്‍ നടത്താന്‍ നിശ്ചയിച്ച ആഘോഷ പരിപാടികള്‍ റദ്ധാക്കുകയും മാറ്റി വെക്കുകയും ചെയ്തിരുന്നു.