റിയാദ്- അല്‍ഉല ഗവര്‍ണറേറ്റിനായുള്ള റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എഞ്ചിനീയര്‍ അമര്‍ ബിന്‍ സാലിഹ് അബ്ദുള്‍ റഹ്മാന്‍ അല്‍ മദനിയെ സസ്‌പെന്‍ഡ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) അറിയിച്ചു. ഓഫീസ് അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതാണ് കാരണം.
കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയില്‍നിന്ന് തന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ടാലന്റ് കമ്പനിക്കായി കരാറുകള്‍ നേടിയതില്‍ അഴിമതിയുണ്ടായി. 20 കോടിയിലേറെയാണ് ഈ കരാറുകളിലൂടെ നേടിയത്. സര്‍ക്കാര്‍ ജോലിയില്‍ ചേരുന്നതിനായി കമ്പനിയില്‍നിന്ന് ഔദ്യോഗികമായി പിരിഞ്ഞെങ്കിലും ഉടമസ്ഥാവകാശം തുടര്‍ന്നു. കമ്പനിയുടെ സേവനങ്ങള്‍ അല്‍ ഉല റോയല്‍ കമീഷന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്കായി ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നിരവധി പ്രോജക്ടുകള്‍ നേടി. അതോറിറ്റിയുമായി കരാര്‍ ചെയ്യുന്ന കമ്പനികളില്‍ നിന്ന് വ്യക്തിഗത ആനുകൂല്യങ്ങള്‍ നേടാനും ലാഭം നേടാനും ഇത് സഹായിച്ചു.
നിയമനടപടികള്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പൂര്‍ത്തീകരിച്ച ശേഷം ജുഡീഷ്യറിക്ക് റഫര്‍ ചെയ്യുമെന്നും നസാഹ അറിയിച്ചു.
2024 January 29SaudiAL ULA CEOtitle_en: AL ULA ROYAL COMMISSION CEO OUT