‘മലൈകോട്ടൈ വാലിബന്‍’ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് നടി സുചിത്ര നായര്‍ വേഷമിട്ടത്. ‘വാനമ്പാടി’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ സുചിത്ര ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷമാണ് ഏറെ ശ്രദ്ധ നേടിയത്. സീരിയല്‍ നടിയായ തന്നെ വാലിബനിലേക്ക് തിരഞ്ഞെടുത്തത് പലര്‍ക്കും ദഹിച്ചിട്ടില്ലെന്ന് പറയുകയാണ് സുചിത്ര ഇപ്പോള്‍.
”ഇപ്പോഴും പല ആളുകള്‍ക്കും സീരിയലില്‍ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. ‘സീരിയലില്‍ നിന്ന് എടുത്തോ’ എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള മെസേജുകള്‍ വരാറുണ്ട്. സീരിയലില്‍ നിന്ന് പോയോ അയ്യേ, ലിജോ സാര്‍ സീരിയലില്‍ നിന്ന് എടുത്തതാണോ’ അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്.”

”സീരിയലില്‍ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാര്‍ ആണെന്നുള്ള കണ്‍സിഡറേഷന്‍ കൊടുക്കുക. സീരിയല്‍ നിന്ന് വരുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ അഭിനയിച്ചു വരുന്നവരാണ്. നിങ്ങള്‍ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവര്‍ക്കും അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ മേഖലയിലും എല്ലാവര്‍ക്കും സജീവമായി നില്‍ക്കാന്‍ പറ്റട്ടെ.”

”ലിജോ സാറിനെ പോലൊരു മനസ് എല്ലാ സംവിധായകര്‍ക്കും ഉണ്ടാകട്ടെ. അത്രമാത്രമാണ് ഞാന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ലിജോ സാറിന് അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നില്ല. ആര് നന്നായി പെര്‍ഫോം ചെയ്യുന്നുവോ അവര്‍ നമ്മുടെ സിനിമയില്‍ വേണം എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ എല്ലാവരും ചിന്തിക്കട്ടെ” എന്നാണ് സുചിത്ര പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *