ദിബ്ബ: ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് എഴുപത്തഞ്ചാം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പതാക ഉയർത്തി ആഘോഷിച്ചു.
ഈ വർഷത്തെ നിരവധി സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് തുടക്കം എന്ന രീതിയിലാണ് പതാക ദിനം സംഘടിപ്പിച്ചെതെന്ന് ജനറൽ സെക്രട്ടറി ജി.പ്രകാശ് അഭിപ്രായപെട്ടു.
വൈസ് പ്രസിഡന്റ്‌മാരായ നാസർ, സന്തോഷ്, പി.ആർ.ഒ നസീർ, ജോയിന്റ് സെക്രട്ടറി ശ്യാം, ഐ.എസ്.സി. എക്സിക്യൂട്ടീവ് അംഗങ്ങളും പ്രമുഖ സാമൂഹിക പ്രവർത്തകരും റിപ്പബ്ലിക് ദിന പരിപാടികൾക്ക് ആശംസകൾ നേർന്നു.