കുവൈത്ത് സിറ്റി: ജനങ്ങളുടെ പ്രബുദ്ധതയിലും ജാഗ്രതയിലും ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി കുവൈത്ത് സിറ്റി സംഘടിപ്പിച്ച രാജ്പഥ് റിപ്പബ്ലിക് വിചാര സദസ്സ് അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് ഫിനാൻസ് സെക്രട്ടറി ഷഹദ് മൂസ ഉദ്ഘാടനം ചെയ്തു. മുനീർ അഹമ്മദ്, ജഅഫർ ചപ്പാരപ്പടവ്, ഹാരിസ് പുറത്തീൽ, ആരിഫ് ചാവക്കാട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അവതരണം നടത്തി.
ജനാധിപത്യത്തെ ഭയക്കുന്നവർ ചരിത്രത്തെ മായ്ച്ചു കളയാനും നാനാത്വത്തിൽ ഏകത്വമെന്നതിനെ തിരസ്ക്കരിക്കാനും ഏകാധിപത്യത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനെതിരെ ജനാധിപത്യ ബോധമുള്ള സമൂഹം ഉണർന്ന് പ്രവർത്തിക്കണെമെന്നും അഭിപ്രായപ്പെട്ടു.
അസീസ് പുല്ലാളൂർ, സിദ്ധീഖ്, ഇബ്റാഹീം, നൗഫൽ, അനീസ് മുളയങ്കാവ് തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed