ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനമായ ജീവിതശെെലിയും വ്യായാമമില്ലായ്മയും ഹൃദ്രോഗ സാധ്യത കൂട്ടുന്നു. ഹൃദയം ഒരു മസ്കുലർ പമ്പാണ്. മസ്തിഷ്കം, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രവർത്തനം. എന്നാൽ ഈ അവയവങ്ങളിലേക്ക് ആവശ്യമായ രക്തം വിതരണം ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയം വളരെ ദൃഢമാകുമ്പോഴോ ദുർബലമാകുമ്പോഴോ സാധാരണയായി ഹൃദയസ്തംഭനം സംഭവിക്കുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുന്നതോടെ അതിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുകയും അത് ശരീരത്തെയൊന്നാകെ ബാധിക്കുകയും ചെയ്യും.
കണങ്കാൽ പോലുള്ള ശരീരഭാഗങ്ങളിൽ വീക്കമോ നീർക്കെട്ടോ കാണാവുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. ഹൃദയത്തിന്റെ അപര്യാപ്തമായ പ്രവർത്തനം കാരണം ദ്രാവകം അടിഞ്ഞുകൂടുന്നതാണ് ഇത് വീണ്ടും സംഭവിക്കുന്നത്. ശ്വാസതടസ്സമാണ് മറ്റൊരു ലക്ഷണം. ഹൃദയത്തിന് രക്തം നന്നായി പമ്പ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ശ്വാസതടസ്സം അനുഭവപ്പെടാം.
എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയസ്തംഭനത്തിന്റെയും മറ്റ് അവസ്ഥകളുടെയും ലക്ഷണമായി വിദഗ്ധർ പറയുന്നു. ഹൃദയം ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നു.മാനസിക സമ്മർദം, പുകവലി, പ്രമേഹം, മദ്യപാനം എന്നിവയെല്ലാം താളം തെറ്റിയ നെഞ്ചിടിപ്പിന് കാരണമാകാം. രക്തത്തിൽ ക്ലോട്ടുകൾ ഉണ്ടായി തുടങ്ങുന്നതിൻറെയും പ്രാരംഭ ലക്ഷണമാകാം ഈ അസാധാരണ നെഞ്ചിടിപ്പ്. ബോധക്ഷയം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.