അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മുക്ത. അന്ന് എട്ടാം ക്ലാസുകാരിയായിരുന്ന മുക്ത ഞെട്ടിക്കുന്ന പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചതെന്ന് സിനിമയുടെ സംവിധായകൻ‌ ലാൽ ജോസ് തന്നെ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായിക നടിയായി മുക്ത വളരുമെന്ന് അന്നെല്ലാവരും കരുതി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയും മുക്തയുടെ പ്രകടനവും അത്രമാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ മുക്തയെ തേടി വന്നില്ല. ചുരുക്കം സിനിമകളിലേ മുക്തയ്ക്ക് പിന്നീട് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചുള്ളൂ. തമിഴിലും മുക്ത തന്റെ സാന്നിധ്യമറിയിച്ചു. താമരഭരണി എന്ന സിനിമയിലൂടെയായിരുന്നു മുക്തയുടെ തമിഴ് അരങ്ങേറ്റം. വിശാൽ നായകനായ സിനിമ വൻ ഹിറ്റായിരുന്നു.ഇപ്പോൾ മിനിസ്‌ക്രീനിൽ കൂടത്തായി എന്ന പരമ്പരയിലൂടെ ജോളിയായി എത്തുകയാണ് മുക്ത. ഒപ്പം ഏഷ്യാനെറ്റിൽ നമ്മൾ എന്ന സീരിയലും മുക്ത ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ മകൾക്കൊപ്പം മുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കണ്മണി കുട്ടിയ്ക്കൊപ്പം റീലും ചിത്രങ്ങളും പതിവായി താരം പങ്കുവെക്കാറുണ്ടെങ്കിലും ഈ ചിത്രങ്ങൾക്ക് അല്പം ഭംഗി കൂടുതൽ ആണെന്നാണ് ആരാധകർ പറയുന്നത്.മുക്തയ്ക്കും കണ്മണിയ്ക്കും നിറയെ കമന്റുകളും ലഭിക്കുന്നുണ്ട്. അമ്മയെപ്പോലെ തന്നെ അഭിനയത്തിൽ മിടുക്കിയാണ് കണ്മണിയെന്ന കിയാര റിങ്കു ടോമി. പത്താം വളവ് എന്ന സിനിമയിലാണ് കിയാര അഭിനയിച്ചത്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാ​ഹം കഴിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *