തലയോട്ടിയിലും മൂക്കിന്‍റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധ വരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. 
പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. 
ചൂട് സൂപ്പ്, ചൂട് ചായ തുടങ്ങിയ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് സൈനസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവ ശ്വാസകോശസംബന്ധമായ അണുബാധകള്‍ തടയാനും സഹായിക്കും. സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും സൈനസിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, കിവി. ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.   
വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും സള്‍ഫറും ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും സൈനസിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ഇഞ്ചിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി കഴിക്കുന്നതും സൈനസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
തേനാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയും സൈനസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നതും സൈനസ് അണുബാധയെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. അതിനാല്‍ സൈനസുള്ളപ്പോള്‍ വെള്ളം ധാരാളം കുടിക്കുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed