നടി സ്വാസിക കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. നടൻ പ്രേം ആണ് വരൻ. ഭർത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്നത് തനിക്കിഷ്ടമാണെന്ന് പറഞ്ഞതിന് മുൻപ് താരത്തിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു. 
തനിക്ക് നേരെ നടന്ന വിമർശനങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം ഇപ്പോള്‍. തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞത്. നമ്മള്‍ എങ്ങനെയായിരിക്കണം എന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. 
സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ല. അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച്‌ ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്’, സ്വാസിക പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *