ദിവസവും സൂര്യപ്രകാശം ഏൽക്കുന്നത് പല അസുഖങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു.സൂര്യനിൽ നിന്നാണ് നമുക്ക് വിറ്റാമിൻ ഡി ലഭിക്കുന്നത്. വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും നാഡീ വ്യവസ്ഥക്കും തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഡി ശാരീരിക വളർച്ചയ്ക്കും ശരീരത്തിന്‍റെ സുഗമമായ പ്രവർത്തനത്തിനും ഗുണം ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സൂര്യനിൽ നിന്ന് അകലം പാലിക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള ക്ഷണമാണ് . സൂര്യനിൽ നിന്നുള്ള വിറ്റാമിൻ ഡി ശരീരത്തിലെ കാൽസ്യം, ഫോസ്ഫേറ്റ് എന്നിവയെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. സൂര്യപ്രകാശത്തിന്‍റെ അഭാവം റിക്കറ്റ്സ്, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി രോഗങ്ങൾക്ക് കാരണമാകും.
പ്രതിരോധശേഷി കുറയുന്നതിന് പുറമെ വിറ്റാമിൻ ഡിയുടെ കുറവ് ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അണുബാധകൾ, കോശജ്വലന രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അലർജി, കൈകാലുകളിൽ വേദന, ക്ഷീണം, മറവി, ഉറക്കമില്ലായ്മ, വിഷാദം എന്നിവക്കും കാരണമാകാം.
കൂടാതെ, സൂര്യപ്രകാശം പ്രകൃതിദത്ത അണുനാശിനിയായി പ്രവർത്തിക്കുന്നു. പല ദോഷകരമായ ബാക്‌ടീരിയകളും വൈറസുകളും സൂര്യപ്രകാശം മൂലം ഇല്ലാതാകുന്നു. ത്വക്ക് കാൻസറിന് കാരണമാകുമെന്ന് കരുതുന്ന മെലനോമ വരാനുള്ള സാധ്യതയും സൂര്യരശ്മികൾ ഏൽക്കുന്നതിലൂടെ കുറയുന്നു.