പൂച്ചയെയും പട്ടിയെയുമൊക്കെയാണ് ആളുകള്‍ വീട്ടില്‍ വളര്‍ത്തുന്നത്. എന്നാല്‍ വളരെ അപൂര്‍വമായിട്ടുള്ള ഒരു സ്‌നേഹബന്ധത്തിന്റെ കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു കടുവയും ഒരു സ്ത്രീയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. എല്ലാവര്‍ക്കും അടുക്കാന്‍ പോലും ഏറ്റവും പേടിയുള്ള മൃഗമാണ് കടുവ. എന്നാല്‍ ആ സ്ത്രീ കടുവയെ അരികിലേക്ക് വിളിച്ച് പാല്‍ കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
പാല്‍ കുടിച്ചതിന് ശേഷം കടുവ സ്ത്രീയുടെ മുഖത്ത് മുഖം ഉരുമ്മി സ്‌നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനെതിരെ നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 24 മില്ല്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്. 20 വര്‍ഷത്തെ സ്നേഹമാണ് എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.

20 years of love …pic.twitter.com/34F3TKgdmL
— Figen (@TheFigen_) January 23, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *