ദുബായ്: ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ് സംഘടിപ്പിക്കാനൊരുങ്ങി ദുബായ്. ദുബായ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 28-ന് ദുബായിൽ വെച്ചാണ് റേസ് സംഘടിപ്പിക്കുക.
വിമാനങ്ങളുടെ സഹായമില്ലാതെ ജെറ്റ് എഞ്ചിനുകൾ മാത്രം ഉപയോഗിച്ച് വായുവിൽ ഉയർന്ന് പറക്കുന്ന കായിക മത്സരമാണ് ജെറ്റ് സ്യൂട്ട് റേസ്.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യാത്രാപഥത്തിലൂടെ ജെറ്റ് എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള സ്യൂട്ടുകൾ ധരിച്ച മത്സരാർത്ഥികൾ സഞ്ചരിക്കുന്ന രീതിയിലാണ് ഈ മത്സരം ഒരുക്കുന്നത്.
ഇത്തരത്തിലുള്ള ഒരു മത്സരം ലോകത്ത് ആദ്യമായാണ് നടത്തപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി
 

By admin

Leave a Reply

Your email address will not be published. Required fields are marked *