കുവൈറ്റ്‌: നീൽസജ്‌ ഗ്രൂപ്പ് ഓഫ് കമ്പനിയും (തൃശ്ശൂർ) വർക്കൗട്ട്‌ വാരിയേസ് (കുവൈറ്റ്) ഗ്രൂപ്പും സംയുക്തമായി രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി 26 കിലോമീറ്റെർ ദീർഘദൂര ഓട്ടം കുവൈറ്റ് സിറ്റിയിലെ അൽഷഹീദ്‌ പാർക്കിൽ സംഘടിപ്പിച്ചു.
രാവിലെ 6 മണിയോട് കൂടി തുടങ്ങിയ ദീർഘദൂര ഓട്ടം 9 മണിയോട് കൂടി അവസാനിച്ചു. കുവൈറ്റിലെ പലഭാഗങ്ങളിൽ നിന്നും കുടുംബവും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. വർക്കൗട്ട്‌ വാരിയേഴ്‌സ് അംഗം ജോസഫ് കനകൻ സ്വാഗതം പറഞ്ഞു. 
തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിൽ പണത്തിനൊപ്പം തന്നെ പ്രാധാന്യം ആരോഗ്യത്തിനും നൽകണമെന്ന് നീൽസജ്‌ സിഇഒമാരായ വിനോദ് വലൂപറമ്പിലും രെജീഷ്‌ ചിന്നനും ഒരു പോലെ അഭിപ്രായപ്പെട്ടു.
കുവൈറ്റിൽ ഇന്ന് അനുഭവപ്പെട്ട ചാറ്റൽമഴയും തണുപ്പും വകവെക്കാതെ ദീർഘദൂര ഓട്ടത്തിനായി എത്തിച്ചേർന്ന ഏവർക്കും വർക്കൗട്ട്‌ വാരിയേഴ്‌സ് പ്രതിനിധി ഫെമിജ് പുത്തൂർ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *