ദിവസം മുഴുവൻ ഉന്മേഷം നീണ്ടുനില്‍ക്കണമെങ്കില്‍ അടിസ്ഥാനപരമായി നമുക്ക് രാത്രിയില്‍ കൃത്യമായ ഉറക്കം ലഭ്യമായിരിക്കണം. അതോടൊപ്പം തന്നെ രാവിലെ ചിലത് നിര്‍ബന്ധമായി ചെയ്യുകയും വേണം.ദിവസവും ഒരേ സമയത്ത് തന്നെ ഉറക്കമെഴുന്നേല്‍ക്കാൻ ശ്രമിക്കുക. ഈ ചിട്ട തീര്‍ച്ചയായും ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുകയും മെച്ചപ്പെടുത്തകയുമെല്ലാം ചെയ്യും. 
ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും ശീലം. എന്നാല്‍ ഇതത്ര ആരോഗ്യകരമായൊരു ശീലമല്ലെന്ന് മനസിലാക്കുക. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം വലിയൊരു വിഭാഗം പേരിലും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം, റൂം താപനിലയില്‍ ഉള്ളതോ ഇളംചൂടുള്ളതോ- കുടിച്ചുകൊണ്ട് തുടങ്ങാം. ഇതാണ് ആരോഗ്യകരമായ രീതി. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും, ദഹനപ്രശ്നങ്ങളകറ്റാനും, ഉന്മേഷത്തിനുമെല്ലാം ഈ ശീലം വളരെ നല്ലതാണ്.
എഴുന്നേറ്റ്, വെള്ളം കുടിച്ച്, അല്‍പം കഴിഞ്ഞ ശേഷം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. വര്‍ക്കൗട്ട്/ വ്യായാമം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അല്ലെങ്കില്‍ ജോഗിംഗ്/ നടത്തം പതിവാക്കുന്നതും ഏറെ നല്ലതുതന്നെ.രാവിലെ കുളിക്കുന്നത് ഉന്മേഷം കൂട്ടാൻ ഒരുപാട് സഹായിക്കും. അത് തണുത്ത വെള്ളത്തില്‍ തന്നെയാകുമ്പോഴാണ് ദിവസം മുഴുവൻ അതിന്റെ ഉന്മേഷം കിട്ടൂ. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നു. അങ്ങനെയാണ് വലിയൊരു പരിധി വരെ നമുക്ക് എനര്‍ജി നേടാൻ സാധിക്കുന്നത്.നമ്മുടെ മനസിന് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുനല്‍കും വിധത്തിലുള്ള സംഗീതം രാവിലെ അല്പനേരം ആസ്വദിക്കുന്നതും ഒരു ശീലമാക്കാവുന്നതാണ്. ഇത് മനസിന് നല്ല ഉണര്‍വും ശരീരത്തിന് ഉന്മേഷവും നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *