ഗാസ: യുഎൻ കോടതി വിധിക്ക് പിന്നാലെ മൂന്ന് ഇസ്രായേലി സ്ത്രീകളെ ബന്ദികളാക്കിയ വീഡിയോ പുറത്തുവിട്ട് ഹമാസ്.
ഇസ്രായെലിൽ വംശഹത്യയിലേക്ക് നയിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് യുഎൻ കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് വിഡിയൊ പുറത്തുവന്നത്. ബന്ദികളെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
തങ്ങള്‍ സൈനികരാണെന്ന് രണ്ടു പേര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 107 ദിവസമായി തങ്ങള്‍ തടങ്കലിലാണെന്നും അവര്‍ പറയുന്നു.
ഇരുനൂറ്റമ്പതോളം ഇസ്രായേലികളെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയത്. അതില്‍ 132 പേര്‍ ഇപ്പോഴും ഗാസയിലുണ്ട്. 28 പേരുടെ മൃതദേഹങ്ങളും ഗാസയിലാണ്.