ഡൽഹി: ബിജെപിക്കൊപ്പം ചേർന്ന് ജെഡിയു സർക്കാരുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ.എന്നാൽ ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകൾ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സുശീൽ മോദി എംപി രംഗത്തെത്തി.
നിതീഷ് കുമാർ അടക്കം ആരുടെ മുന്നിലും എൻഡിഎയുടെ വാതിലുകൾ അടച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സുശീൽ മോദി പറഞ്ഞു. അതിനിടെ ബിജെപി ദേശീയ നിർവഹക സമിതി യോഗം ശനി, ഞായർ ദിവസങ്ങളിൽ ബീഹാറിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ജെഡിയു എൻഡിഎയുടെ ഭാഗമായാൽ മന്ത്രിസഭ നിലനിർത്താനുള്ള നീക്കങ്ങളുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്തെത്തി. പാർട്ടിയുടെ എല്ലാ എംഎൽഎമാരുമായി അദ്ദേഹം ചർച്ച നടത്തി.നിലവിലെ മന്ത്രിസഭയിൽ നിന്ന് ജെഡിയു പിന്മാറിയാൽ മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാൻ എട്ട് എംഎൽഎമാരുടെ കുറവുണ്ട്.