കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോയാലും അത് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിതീഷ് കുമാർ എൻ.ഡി.എയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമതയുടെ പ്രസ്താവന.
ബിഹാറിലെ ജനങ്ങളുടെ കണ്ണിൽ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടമായി. നിതീഷ് കുമാർ പോയാൽ തേജസ്വി യാദവിന് എളുപ്പത്തിൽ ബിഹാറിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും മമത ബാനർജി പറഞ്ഞു.
അടുത്ത ഏഴ് ദിവസത്തിനകം കേന്ദ്രസർക്കാർ ഫണ്ട് നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി.