ഹേഗ്: ഗാസയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്നും മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി.ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസിലാണ് കോടതി ഇടക്കാല വിധി പ്രഖ്യാപിച്ച്.
എന്നാൽ വെടിനിർത്തലിന് ഉത്തരവുണ്ടാകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കേസിൽ 17 ജഡ്ജിമാരുടെ പാനൽ വിധി പ്രഖ്യാപിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി കൂടിയായ ഐസിജെ ബുധനാഴ്ച അറിയിച്ചിരുന്നു.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന വിനാശകരമായ സൈനിക നടപടി അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ലോക കോടതിയോട് ആവശ്യപ്പെട്ടിരുന്നു.