ഗാസയിലെ ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗാസന്‍ ജനതയ്ക്ക് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥയും  കനത്ത മഴയും തണുപ്പും. ഈ  കാലാവസ്ഥ ഗാസയെ വാസയോഗ്യമല്ലാതാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം മഴ പ്രതീക്ഷിച്ചതാണെന്നും വൃത്തിഹീനമായ സാഹചര്യം മൂലം ജനങ്ങള്‍ താമസിക്കുന്നത് വാസയോഗ്യമല്ലാത്ത സ്ഥലത്താണ് . പലര്‍ക്കും ആവശ്യത്തിനുള്ള പുതപ്പുകളോ വസ്ത്രങ്ങളോ ഇല്ലെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഇസ്രയേല്‍ ആക്രമണം മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെയുള്ള മറ്റു മനുഷ്യര്‍ ഇടുങ്ങിയ ഷെല്‍ട്ടറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥ, രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ അഭയകേന്ദ്രങ്ങളിലെ ജീവിതവും ദുഷ്‌കരമാക്കിയിരിക്കുകയാണ്.
അതേസമയം, ഖാന്‍ യൂനുസില്‍ നിന്നും വിട്ട് പോകാന്‍ പല്‌സ്തീനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഖാന്‍ യൂനുസിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവരോട് തെക്കന്‍ ഗാസ മുനമ്പിലെ അല്‍ മവാസി പ്രദേശത്തേക്ക് പോകാനാണ് ഇസ്രയേല്‍ സൈന്യം സാമൂഹ മാധ്യമമായ എക്‌സിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *