ഗസ്സ: ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഇരുനൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു.
ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
ജെനീനിലും ഖാൻ യൂനിസിലും കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. അൽ അക്‌സ, അൽ-അമൽ, നാസർ ആശുപത്രികൾക്കു നേരെയും കനത്ത ആക്രമണം തുടരുകയാണ്. പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകണമെന്ന് സാധാരണ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഒഴിഞ്ഞുപോകുന്നത് അസാധ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *