ഗര്‍ഭാവസ്ഥ എന്നത് സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ഏറെ മാറ്റങ്ങള്‍ക്കാണ് കാരണമാവുക. ഗര്‍ഭകാലത്ത് ശാരീരിക-മാനസികാരോഗ്യത്തെ പരിരക്ഷിക്കുന്നതിന് പലതും ശ്രദ്ധിക്കേണ്ടതുമുണ്ട്. സ്ത്രീകളിലെ ഓവുലേഷൻ പിരീഡ് അഥവാ, അണ്ഡോത്പാദനത്തിന്‍റെ സമയം അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കും. ഈ സമയത്താണ് ഗര്‍ഭധാരണം നടക്കാൻ ഏറെ സാധ്യതയുള്ളതും നല്ലതും. അടുത്ത പിരീഡ്സ് തുടങ്ങുന്നതിന്‍റെ 12-14 ദിവസം മുമ്പുള്ള സമയമാണിത്. 
 ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ഭക്ഷണകാര്യങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കാം. ആരോഗ്യകരമായ, ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും കിട്ടത്തക്ക രീതിയിലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം.നട്ട്സ്, സീഡ്സ്, ഫ്രൂട്ട്സ്, െല്‍ത്തി ഫാറ്റ്, പ്രോട്ടീൻ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കഴിക്കുന്നത് നല്ലതാണ്. 
ജീവിതരീതികളിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് നല്ലതാണ്. ശാരീരികമായി സജീവമായി നില്‍ക്കാൻ ശ്രമിക്കണം. പതിവായ വ്യായാമം, യോഗ- മെഡിറ്റേഷൻ എല്ലാം നല്ലതാണ്. അതേസമയം ശ്രദ്ധിക്കുക, ലളിതമായ രീതിയിലേ ഈ സമയത്ത് വ്യായാമം ചെയ്യാവൂ. അധികമായാല്‍ അത് ഗര്‍ഭധാരണത്തെ ബാധിക്കാം. 
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഗര്‍ഭധാരണത്തിന് പദ്ധതിയിടുമ്പോള്‍ തന്നെ ഈ ശീലം പൂര്‍ണമായി ഉപേക്ഷിക്കുക. പങ്കാളിയും ഈ ശീലമുപേക്ഷിക്കുന്നതാണ് നല്ലത്. കുറഞ്ഞപക്ഷം സ്ത്രീയുടെ അടുത്തിരുന്ന് വലിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. 
സ്ട്രെസുള്ള അന്തരീക്ഷം എപ്പോഴും ഗര്‍ഭധാരണത്തിന് സങ്കീര്‍ണതകളുണ്ടാക്കും. അതിനാല്‍ സ്ട്രെസ് ഉള്ള സമയത്ത് ഗര്‍ഭധാരണത്തിന് ഒരുങ്ങരുത്. മറിച്ച് സ്വസ്ഥമായ മാനസികാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരിക്കണം ഗര്‍ഭധാരണത്തിലേക്ക് കടക്കാൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *