കൽബ: ഇന്ത്യൻ സോഷ്യൽ ആൻറ് കൾച്ചറൽ ക്ലബ്ബിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഈശ്വർ ദാസ് ദേശീയ പതാക ഉയർത്തി.

പ്രസിഡണ്ട് സൈനുദ്ദീൻ നാട്ടിക അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.സിഅബൂബക്കർ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ പ്രസിഡണ്ടിന്റെ സന്ദേശം വായിച്ചു.
വൈസ്  പ്രസിസണ്ട് സി എക്സ് ആൻറണി, ട്രഷറർ വി.ഡി മുരളീധരൻ ,വനിതാ കൺവീനർ നാൻസി വിനോദ് ,ജോൺസൻ,സുബൈർ എടത്തനാട്ടുകര; പ്രദീപ്, സി.കെ അബൂബക്കർ, ജിതേഷ്, ബാബു,തുടങ്ങിയവർ നേതൃത്വം നൽകി. മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *