പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ് ‘. ജാനേമൻ എന്ന ബ്ലോക്ക്‌ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമക്ക് വളരെയധികം പ്രേക്ഷക പ്രതീക്ഷയുണ്ട്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സുഷിൻ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തിൽ ശ്രദ്ധ നേടുകയാണ്.
ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചകൾ സൃഷ്ടിച്ചിരുന്നു.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നൊരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വച്ചു അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്.
ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ – മഹ്സർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ – വിക്രം ദഹിയ, സൗണ്ട് ഡിസൈൻ – ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ – ഗണപതി, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

By admin

Leave a Reply

Your email address will not be published. Required fields are marked *