കഴിഞ്ഞ ദിവസമാണ് ഇളയരാജയുടെ മകൾ ഭവതാരിണി വിടവാങ്ങിയത്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം.കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ഇപ്പോൾ ഇതാ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. ‘അൻപ് മകളേ(പ്രിയ മകളേ)..’എന്നാണ് തമിഴിൽ അദ്ദേഹം കുറിച്ച വാക്കുകൾ.