ഡല്‍ഹി: ഈ വര്‍ഷം ദേശീയ തലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധേയമായത് ഉത്തര്‍പ്രദേശ് അവതരിപ്പിച്ച ടാബ്ലോയാണ്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രതിഷ്ഠ ചടങ്ങ് നടന്നത് അടുത്തിടെയാണ്.
ഉത്തര്‍പ്രദേശ് അവതരിപ്പിച്ച ടാബ്ലോ, അയോധ്യയുടെ മതപരവും ചരിത്രപരവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, വികസനത്തിലും സാംസ്‌കാരിക പൈതൃകത്തിലും സംസ്ഥാനത്തിന്റെ കുതിപ്പ് കാണിക്കുന്നതും കൂടിയായിരുന്നു.
അയോധ്യയില്‍ ജനുവരി 22-നാണ് രാം ലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. ടാബ്ലോയുടെ മുന്‍ഭാഗം ഈ സംഭവത്തെ വ്യക്തമായി പ്രതിനിധീകരിക്കുന്നതായിരുന്നു. ഭഗവാന്റെ ബാല്യകാല ചിത്രമാണ് ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
മതപരമായ പ്രാധാന്യത്തിനുപുറമെ, രാജ്യത്തെ ആദ്യത്തെ ഓപ്പറേഷന്‍ ഹൈ-സ്പീഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ (ആര്‍ആര്‍ടിഎസ്) ചിത്രീകരണവും ടാബ്ലോയില്‍ വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിന്റെ പുരോഗതിയും ടാബ്ലോയിലൂടെ അവതരിപ്പിച്ചു.
आस्था भी,विरासत भी,विकास भी…’कर्तव्य पथ’ पर ‘नया उत्तर प्रदेश’!जय श्री राम! pic.twitter.com/mOoFer6hiR
— Yogi Adityanath (@myogiadityanath) January 26, 2024