കാസര്‍ഗോഡ്: പ്രണയപ്പക മൂത്ത് കാമുകിയെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയേയും ബന്ധുവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.
നീലേശ്വരം ബങ്കളത്തെ റബനീഷി(22)നെയാണ് അറസ്റ്റ് ചെയ്തത്. പിലാത്തറ അറത്തിപ്പറമ്പിലെ സി.കെ. മധു(47), സി.കെ. സജിത്ത് (34), ഭാര്യ അഞ്ജന (19) എന്നിവരെയാണ് അഞ്ജനയുടെ മുന്‍ കാമുകനെന്ന് പറയപ്പെടുന്ന റബനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
രാവിലെ 9.45നായിരുന്നു സംഭവം. സി.കെ. സജിത്തിന്റെ പിതാവിന്റെ സഹോദരനാണ് മധു. മൂന്നുമാസം മുമ്പാണ് സജിത്ത് അഞ്ജനയെ വിവാഹം ചെയ്തത്. റബനീഷ് അഞ്ജനയുമായി പ്രണയത്തിലായിരുന്നു. കാമുകിയെ തേടിയെത്തി വീട്ടില്‍ ബഹളംവെച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പ്രകോപിതനായത്.