96ാമത് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻ ഹെയ്മറാണ് (Oppenheimer) മുന്നിൽ. 11 നോമിനേഷനുകളുമായി പുവർ തിങ്സും ആറു നോമിനേഷനുകളുമായി ബാർബിയും തൊട്ടു പിന്നാലെയുണ്ട്.
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററി ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഓസ്കർ മത്സരത്തിനായി എത്തിയത്. ഇതിൽ നിന്നും വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സിനിമകളുടെ ചുരുക്കപ്പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടത്.
സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ് നോമിനേഷൻസ് പ്രഖ്യാപിച്ചത്. ജിമ്മി കിമ്മൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. മാർച്ച് പത്തിനാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.