തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് അവതരണം നടക്കുന്നത്. മാത്രമല്ല, പല വികസന പ്രവര്‍ത്തനങ്ങളും പാതിവഴിയിലുമാണ്. അതിനാല്‍ത്തന്നെ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍, നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകള്‍ തുടങ്ങിയവ തൊട്ടറിയുന്ന ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വികസനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവ സൃഷ്ടിക്കുക, ഉത്പാദനക്ഷമത ഉയര്‍ന്നു നില്‍ക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതും ആവശ്യമാണ്.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റിനു മുന്നോടിയായി തങ്ങളുടെ മണ്ഡലത്തില്‍ നടപ്പാക്കാനിരിക്കുന്ന 20 വികസന പദ്ധതികളുടെ ലിസ്റ്റ് നല്‍കാന്‍ എല്ലാ എം.എല്‍.എമാര്‍ക്കും രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്.