മനാമ: മർദ്ദനത്തിൽ പരിക്കേറ്റ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു.റിഫ ഹാജിയത്തിൽ ഇരുപത്തിയഞ്ച് വർഷത്തോളം പലചരക്ക് കട നടത്തി വരുന്ന കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 )മരണപ്പെട്ടത്.
ഇദ്ദേഹത്തെ ബോധരഹിതനായ നിലയിലാണ് നാല് ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ബഷീർ ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
കടയിൽ വാക്കേറ്റമുണ്ടായതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹയറുന്നിസയാണ് ഭാര്യ. മക്കൾ: ഫബിയാസ്, നിഹാൽ, നെഹല. സഹോദരങ്ങൾ : പക്കർ, മൂസ, കോയ, അബ്ദുൽ അസീസ്, സുബൈദ, നസീമ, നസീർ.