കൊച്ചി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷയിന്‍മേലുള്ള വാദം ഈ മാസം 29ന് നടക്കും.
2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ബാബുവിന്റെ സഹോദരന്‍ ശിവന്‍, ശിവന്റെ ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സ്മിതയുടെ ഇരട്ട കുട്ടികള്‍ക്കും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *