കോഴിക്കോട്: ബേപ്പൂർ ബിസി റോഡിൽ ചാലിയാർ തീരത്തുള്ള സ്വാഗത് മറീനാസ് ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കു കയറ്റിയ ബോട്ടിന് തീപിടിച്ചു.
തീരത്തുണ്ടായിരുന്ന “മിലൻ ” എന്ന വലിയ മീൻപിടിത്ത ബോട്ടിനാണ് തീ പിടിച്ചത്. ബോട്ട് ഭാഗികമായി കത്തി നശിച്ചതിനാൽ 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു.
നാട്ടുകാരും അഗ്‌നി രക്ഷാസേനയും തീ വേഗത്തിൽ അണച്ചതിനാൽ കൂടുതൽ അപകടങ്ങളും നഷ്ടവും ഒഴിവായി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *