ഗാർഡിയൻ എയ്ഞ്ചൽ എന്ന സിനിമയിലെ ‘നീലാംബരി രാഗം’ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ റീലീസായി. ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാർഡിയൻ എയ്ഞ്ചൽ. സ്വപ്ന റാണിയുടെ വരികൾക്ക് ചന്ദ്ര ദാസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗരി ഗിരീഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം റിലീസ് ചെയ്തത്.
രാഹുല്‍ മാധവ്, മേജര്‍ രവി, ഷാജു ശ്രീധർ, ലിഷോയ്, സര്‍ജന്റ് സാജു എസ്. ദാസ്, ദേവദത്തന്‍, മുരളി, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ, നഞ്ചിയമ്മ, ലതാ ദാസ്, ഷോബിക ബാബു, തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സെര്‍ജന്റ് സാജു എസ്. ദാസ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.