കോഴിക്കോട്: താമശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച. 50 പവന്‍ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്.
താമരശേരിയിലെ ഡി.വൈ.എസ്.പി ഓഫീസിനു സമീപമുള്ള ജ്വല്ലറിയാണിത്. ഇന്നലെ രാത്രി 7.30നാണ് കടയുടമ ജ്വല്ലറി അടച്ച് പോയത്. ഇന്ന് രാവിലെ 8.30നാന് കട തുറക്കാന്‍ എത്തിയപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ജ്വല്ലറി. ഇവിടേക്ക് കടക്കാനായി ഗോവണിയുടെ ഷട്ടറിന്റെ പൂട്ടു പൊളിക്കുകയും തുടര്‍ന്ന് ചുമര്‍ കുത്തി പൊളിച്ചുമാണ് മോഷ്ടാവ് അകത്ത് കയറിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.