നോർവിച്ച്: നോർവിച്ചിലെ കോസ്റ്റേസിയിൽ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 45 –  കാരനായ ബാർട്ടോൾമിജ് കുസിൻസ്‌കി, അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾ പണ്ട്രണ്ടു വയസുള്ള ജാസ്മിൻ കുസിൻസ്‌ക, ഒമ്പത് വയസുള്ള നതാഷ കുസിൻസ്‌ക, 36 – കാരിയായ കാന്റിച്ച സുക്‌പെങ്‌പാനോ എന്നിവരാണ് മരിച്ചതെന്നു പോലീസ് സ്ഥിതീകരിച്ചു. 
വെള്ളിയാഴ്ച നാലുപേരേയും കണ്ടെത്തിയ കോസ്റ്റേസിയിലെ വിലാസത്തിൽ നിന്ന് രാവിലെ ആറ് മണിയോടെ ഒരാൾ 999 നമ്പറിലേക്ക് വിളിച്ചെങ്കിലും,  പ്രതികരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി എന്ന് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 

ഒരു മണിക്കൂറിന് ശേഷം രാവിലെ 7.15 – നാണ്,  അലൻ ബെഡ്‌ഫോർഡ് ക്രസന്റിലെ വീട്ടിൽ നിന്നും  പിതാവും രണ്ട് പെൺകുട്ടികളും മറ്റൊരു സ്ത്രീയും ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
രാവിലെ 7 മണിക്ക് തൊട്ടുമുമ്പ്, ഉള്ളിലുള്ള ആളുകളുടെ ക്ഷേമത്തിൽ ശ്രദ്ധാലുക്കളായ ഒരു പൊതുജനം അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഞായറാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തിൽ കുത്തേറ്റാണ് യുവതിയും പുരുഷനും മരിച്ചതെന്നും കണ്ടെത്തി.
മരണപ്പെട്ട രണ്ട് പെൺകുട്ടികളുടെ പോസ്റ്റ്‌മോർട്ടം ബുധനാഴ്ച നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് ഡിറ്റക്ടീവുകൾ ഞായറാഴ്ച സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നു. 

സംഭവം ദിവസം 999 – ലേക്ക് വന്ന കോളുമായി ബന്ധപ്പെട്ട് നോർഫോക്ക് പോലീസ് ഇൻഡിപെൻഡന്റ് ഓഫീസ് ഓഫ് പോലീസ് കണ്ടക്ട് (IOPC) വാച്ച്ഡോഗിലേക്ക് സ്വയം റഫർ ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *