കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ.
സോഷ്യൽ മീഡിയയിൽ സ്ഥിരമായി റീല് പങ്കുവെക്കുന്നവരിൽ ഒരാളാണ് സൂര്യയും. എന്നാൽ ഇത്തവണ എല്ലാ പോസ്റ്റുകളെയും കടത്തിവെട്ടുന്ന പ്രകടനമാണ് സൂര്യയിൽ നിന്ന് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ സംഭാഷണമാണ് സൂര്യ ചെയ്തിരിക്കുന്നത്. കണ്ണീരോടെ എല്ലാ അമ്മമാർക്കും എന്ന ക്യാപ്‌ഷൻ നൽകിയാണ് താരത്തിന്റെ പ്രകടനം പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.
ഒരു മകന്റെ അമ്മയായി എങ്ങനെ വികാരവതിയാകുമോ അതെ രീതിയിൽ തന്നെ അഭിനയിച്ചിരിക്കുകയാണ് താരം. വൈകാതെ ബിഗ്സ്‌ക്രീനിൽ കാണാം എന്ന ആശംസയുമായാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു. കുറേക്കാലം ഡിപ്രഷനിൽ ആയി പോയെന്നും ഹേറ്റേഴ്‌സ് തനിക്ക് തിരിച്ചുവരാനുള്ള ഊർജ്ജം തന്നെന്നും സൂര്യ പറഞ്ഞു. പ്രേക്ഷകർ പലരും വിചാരിച്ചത് താൻ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *